ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല സമാപന പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. വാഴപ്പിള്ളി വി.ആര്.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തി ജൂലൈ 7- ന് ഉച്ചകഴിഞ്ഞ് 3 ന് വാഴപ്പിള്ളി ജെ.ബി സ്ക്കൂളില്‍ നടക്കുന്ന വായന പക്ഷാചരണ സമാപന സമ്മേളനം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചിട്ടുള്ളത്. സംഘാടക സമതി രൂപീകരണ യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്ക്കറിയ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി.കെ. വിജയന് അദ്ധ്യക്ഷത വഹിച്ചു. വി.ആര്.. ലൈബ്രറി സെക്രട്ടറി ആര്. രാജീവ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി പരിപാടി വിശദീകരിച്ചു. വി.ആര്. ലൈബ്രറി പ്രസിഡന്റ് എം.എം.രാജപ്പന് പിള്ള സംസാരിച്ചു. സംഘാടക സമതി ഭാരവാഹികളായി ജോഷി സ്കറിയ ( പ്രസിഡന്റ്) , എം.എം. രാജപ്പന് പിള്ള( വൈസ് പ്രസിഡന്റ്), സി.കെ.ഉണ്ണി ( സെക്രട്ടറി), ആര്. രാജീവ് ( ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

