ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 61 ലക്ഷം കടന്നു. ഇതുവരെ 61,49,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,497 ആയി. 25,62,191 പേർ രോഗമുക്തരായിട്ടുണ്ട്.
യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. 18,05,745 പേർക്കാണ് ഇതുവരെ യുഎസിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,05,159 പേരാണ് മരണമടഞ്ഞത്. 3,90,404 പേർക്ക് രോഗം ഭേദമായി. ബ്രസീലിൽ സ്ഥിതിഗതികൾ വഷളാകുകയാണ്. നിലവിലെ കണക്കനുസരിച്ച് 4,98,440 പേർക്കാണ് ബ്രസീലിൽ രോഗം ബാധിച്ചത്. 28,834 പേർ മരണമടഞ്ഞു.
ഇന്ത്യയിൽ 1,76,978 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായിട്ടുള്ളത്. ഇതിൽ 89,995 നിലവിൽ ചികിത്സയിലാണ്. 86,983 പേർ രോഗമുക്തരായി. 5,164 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


