പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍. മലയാ ലപ്പുഴ കണ്ണംപാറ ചരുവില്‍ സനോജിനെ(38)യാണ് പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടി കൂടിയത്. തോട്ടില്‍ കുളിക്കാന്‍ പോയ നഴ്സിങ് വിദ്യാര്‍ഥിനിയായ രാധിക(19)യെ ഇയാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
തലയിലും കഴുത്തിലും കൈയിലും മുറിവേറ്റ പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് അച്ഛനും അയല്‍വാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് പിന്നീട് ആസിഡ് കുടിച്ച് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ കിണറ്റില്‍ വെള്ളം കുറവായതിനാല്‍ അല്പസമയത്തിന് ശേഷം ഇയാള്‍ തന്നെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറി. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കുത്തേറ്റ പെണ്‍കുട്ടിയും ആസിഡ് കുടിച്ച പ്രതിയും കോട്ടയം മെഡിക്കല്‍
കോളേജില്‍ ചികിത്സയിലാണ്. അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുമുള്ള ഇയാള്‍ കുറെനാളുകളായി രാധികയെ ശല്യം ചെയ്യുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.


