വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയിലെ തെക്കൻ തപനുരി ജില്ലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്.
പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം.പാർലിന്ദുഗൻ 60 വയസ്സുള്ള ഈ മനുഷ്യനെ വീട്ടിൽ നിന്ന് തെരുവിലേക്ക് ഓടിച്ചിട്ട് തലയിൽ അടിച്ചു. ഈ സമയം പരിസരവാസികൾ ഓടിയെത്തി 45കാരനെ തടഞ്ഞു. ഇരിയാന്റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.