ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ പ്രദേശത്ത് രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറുമണ്ണില് ജെസി, ഓട്ടോ റിക്ഷാ ഡ്രൈവറായ നെടുങ്കണ്ടം താഴത്തേതില്‍ അസീസ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ നടക്കാനിറങ്ങിയ ജെസിയ്ക്ക് വീടിന് സമീപത്ത് വച്ചാണ് നായയുടെ കടിയേറ്റത്. ഇവരുടെ കൈയില്‍ ഏഴ് മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. കിഴക്കേ കവലയിലെ മൊബൈല്‍ ഷോപ്പില്‍ റീ ചാര്‍ജ് ചെയ്ത് ഇറങ്ങിയ ശേഷമാണ് ഓട്ടോ റിക്ഷാ ഡ്രൈവറായ നെടുങ്കണ്ടം താഴത്തേതില്‍ അസീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

