റെഡ്സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ലെന്ന് റിപ്പോര്‍ട്ട്. തിരുവള്ളൂരില്‍ നിന്നെന്നത്തിയ 34 വിദ്യാര്‍ഥികളില്‍ നാലുപേര്‍ മാത്രമാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. മറ്റു 30 പേരെ കണ്ടെത്താനായി പോലീസ് സഹായം വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.117 വിദ്യാര്‍ഥികളാണ് കേരളത്തിലേക്ക് എത്തിയത്.
ഇതില്‍ 34 പേരാണ് കോട്ടയം ജില്ലക്കാരായി ഉള്ളത്. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്. കേരളത്തിലേക്ക് മടങ്ങിയെത്തിവരുടെ പേരുവിവരങ്ങള്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്.
ഇവരില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുകയും പാമ്പാടിയില്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള 30 പേര് ജില്ലാ ഭരണകൂടത്തെ സമീപിച്ചില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


