കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസികാരോഗ്യത്തിന് കൗണ്‍സിലിങ് നടപടികളുമായി സര്‍ക്കാര്‍. ഇതിനായി പ്രത്യേക കൗണ്‍സിലര്‍മാരുടെ സേവനമാണ് നല്‍കുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കൗണ്‍സിലിങ് നല്‍കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. 14 ദിവസം മറ്റുള്ളവരുമായി യാതൊരു സമ്ബര്ക്കവുമില്ലാതെ നിരീക്ഷണത്തില്‍ കഴിയുക എന്നത് ശ്രമകരമായ കാര്യമാണ്. ഇങ്ങനെ കഴിയുന്നവരുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കൗണ്‍സിലിങ് സംവിധാനം നല്‍കുന്നത്.
അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം കൗണ്‍സിലര്‍മാര്‍ ഓരോരുത്തരെയും നേരിട്ട് വിളിക്കുകയാണ് ചെയുന്നത്. ഒരു കൗണ്‍സിലര്‍ക്ക് ഒരു പ്രദേശത്തെ ആളുകളെയാണ് വിളിക്കേണ്ടത്. ഇങ്ങനെ ഒരു കൗണ്‍സിലര്‍ ഒരു ദിവസം 50 മുതല്‍ 60 പേരെ വിളിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയുന്നു. കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരെ എല്ലാ ദിവസവും മറ്റുള്ളവരെ മൂന്ന് ദിവസം കൂടുമ്ബോഴുമാണ് കൗണ്‍സിലര്‍മാര്‍ വിളിക്കുന്നത്. കൊറോണ കണ്ട്രോള് റൂമിലും, സര്‍വൈലന്‍സ് യൂണിറ്റിലും ഇതുമായി ബന്ധപ്പെട്ട് എത്തുന്ന വിളികളും കൗണ്‍സിലര്‍മാര്‍ക്ക് കൈമാറാറുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് മരുന്നുകള്‍ ആവശ്യമായി വരികയാണെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് എത്തിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


