പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും മികച്ച കായികതാരവുമായ അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കര വീട്ടിൽ എം.ബി. സദാശിവൻ (49) നിര്യാതനായി.
ലോങ് ജംപിൽ ലോക പോലീസ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവാണ്. അമച്വർ അത് ലറ്റിക് മീറ്റിൽ റിക്കാർഡിന് ഉടമയാണ്. ഇന്ത്യൻ പോലീസ് മീറ്റിൽ പല തവണ റിക്കാർഡോടെ വിജയം നേടി.
എസ്.എ.പി.യിലും അടൂരിലെ കെ.എ.പി മൂന്നാം ബറ്റാലിയനിലും അന്ത്യ ദർശനത്തിനുശേഷം മൃതദേഹം സ്വദേശമായ അടിമാലിയിലേയ്ക്കു കൊണ്ടുപോയി. ശവസംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കവിത. മക്കൾ ശിവാനി സദാശിവൻ (കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജ് വിദ്യാർഥിനി), സായി സദാശിവൻ (ഓച്ചിറ സെന്റ് ഗ്രിഗോറിയസ് കോൺവെന്റ് സ്ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി)
(Contact Person: Shri Biju, Inspector of Police 7907186796)


