കാമുകനും കാമുകിയും മരിച്ചനിലയില്‍. ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത്(26), കാമുകിയായ 16കാരിയുമാണ് മരിച്ചത്. ഇവരെ നാല് ദിവസം മുന്‍പ് കാണാതായിരുന്നു.
വിതുര വാവറകോണത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇവിടെയാണ് തൂങ്ങിമരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 16കാരിയുമായി പ്രണയ ബന്ധത്തിലായ അറാഫത്ത് പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി.
ഇരുവരെയും കൊല്ലത്തെ കുളത്തൂപുഴയില്നിന്ന് പൊലീസ് പിടികൂടി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറാഫത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. ജാമ്യത്തിലിറങ്ങിയ അറാഫാത്തും പെണ്‍കുട്ടിയും വീണ്ടും അടുപ്പത്തിലായി. സെപ്റ്റംബര്‍ 25നാണ് ഇരുവരെയും വീണ്ടും കാണാതായത്.


