കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ ഫലസൂചനകള്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം. 9റൗണ്ട് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 4299 വോട്ടുകള്‍ക്ക് മുന്നില്‍. ഇടക്കൊരുവട്ടമാണ് കാപ്പന്റെ ലീഡ് കുറഞ്ഞത്. യുഡിഎഫ് പൊന്നാപുരം കോട്ടകളൊക്കെ കാപ്പനൊപ്പം തന്നെ നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. എണ്ണാന്‍ ഇനി 3 റൗണ്ടുകള്‍ കൂടിയുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ മുഴുവന്‍ പഞ്ചായത്തുകളിലും മാണി സികാപ്പന്റെ ആധിപത്യമാണ് കാണുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഫലസൂചനകളില്‍ കുതിച്ചുയര്‍ന്ന മാണി സി കാപ്പന്റെ വോട്ടുനില എട്ടാം റൗണ്ടില്‍ മാത്രം പൊട്ടി. മുത്തോലിയിലെത്തിയപ്പോള് മാത്രം ജോസ് ടോമിനെ വോട്ടര്‍മാര്‍ തലോടി. ഇവിടെ മാത്രമാണ് അല്‍പ്പമെങ്കിലും ജോസ് ടോമിന് മുന്നിലെത്താന്‍ കഴിഞ്ഞത്. ഇനി കൊഴുവനാല്‍, എലിക്കുളം പഞ്ചാത്തുകളും പാലാ നഗരസഭയുമാണ് എണ്ണി തീരാനുള്ളത്.

