കഴിഞ്ഞദിവസങ്ങളില്‍ വില കുറഞ്ഞപ്പോള്‍ നേരിയ ആശ്വാസം ഉണ്ടായിരുന്നു. ഇപ്പോഴിതാ സ്വര്‍ണത്തിന് വന്‍ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. സ്വര്‍ണം പവന് 320 രൂപ കൂടി 28,080 രൂപയായി. ഗ്രാമിന് 3510 രൂപയാണ് വില.
സൗദി ആരാംകോയിലുണ്ടായ ആക്രമണവും രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവുമാണ് പെട്ടന്നുള്ള സ്വര്‍ണവില വര്‍ധനയ്ക്ക് കാരണം. ആരാംകോ ആക്രമണത്തിനുമുമ്പ് ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്ന ട്രന്റായിരുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അയവുവന്നതായിരുന്നു ഇതിനുപിന്നില്‍.
തുടര്‍ച്ചയായി ഏഴുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് എംസിഎക്സില്‍ 2000 രൂപയാണ് കുറഞ്ഞത്. കേരളത്തിലെ സ്വര്‍ണവിലയാകട്ടെ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 29,120 രൂപയില്‍നിന്ന് പത്തുദിവസംകൊണ്ട് 1360 രൂപ ഇടിഞ്ഞ് 27,760 രൂപയിലെത്തുകയും ചെയ്തിരുന്നു.


