ന്യൂഡല്‍ഹി : ഒരു മാസം മുന്‍പേ താന്‍ രാജിവച്ചെന്ന് രാഹുല്‍ ഗാന്ധി. രാജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് രാഹുല്‍ഗാന്ധി. തോല്‍വി നേരിടുന്നവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നതിനു സ്വയം മാതൃകയാവാനാണു താന്‍ രാജിവയ്ക്കുന്നതെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി പാര്‍ട്ടിയിലെ നേതാക്കളെ ഒന്നടങ്കം സമ്മര്‍ദ്ധത്തിലാക്കിയിരിക്കുകയാണ് രാഹുല്‍ .പിന്‍ഗാമിയെ കണ്ടെത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണന്നും രാഹുല്‍ പറയുന്നു.
രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് വസതിക്കു മുന്നില്‍ ധര്‍ണ നടത്തിയ സംഘടനാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ഡി.വി. ശ്രീനിവാസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍ എന്നിവരെ പിന്നീടു വസതിയിലേക്കു വിളിപ്പിച്ച രാഹുല്‍ തന്റെ നിലപാട് അവരോട് ആവര്‍ത്തിക്കുകയായിരുന്നു .
രാവിലെ ലോക്സഭയിലെ പാര്‍ട്ടി എംപിമാര്‍ ഒന്നടങ്കം ഉയര്‍ത്തിയ ആവശ്യത്തിനു0 രാഹുല്‍ ഗാന്ധിയുടെ മറുപടി ഇതുതന്നെയായിരുന്നു . തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
മുന്‍പ് യുപിയില്‍ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പരാതി പറയാന്‍ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ഉത്തരവാദിത്തം പലരിലേക്കു കൈമാറുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ആ രീതി കോണ്‍ഗ്രസില്‍ വേണ്ട. ഉത്തരവാദിത്തം ഞാന്‍ ഏല്ക്കുന്നു. പാര്‍ട്ടി നിശ്ചയിക്കുന്ന ഏതു നേതാവിനെയും പിന്‍ഗാമിയായി അംഗീകരിക്കാം. പാര്‍ട്ടിയില്‍ ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കും’ – രാഹുല്‍ പറഞ്ഞു. സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജ്യത്തുടനീളം പര്യടനം നടത്തു0. 77 ലെ തോല്‍വിക്കു ശേഷം ഇന്ദിരാഗാന്ധി നടത്തിയതിന് സമാന രീതിയില്‍
പാര്‍ലമെന്റ് മന്ദിരത്തിലെ ചര്‍ച്ചയ്ക്കിടെ രാഹുല്‍ എത്തിയപ്പോള്‍, തമിഴ്നാട്ടില്‍ നിന്നുള്ള എംപി: തിരുനാവുക്കരശ് ആണു വിഷയം അവതരിപ്പിച്ചത്. രാജിയില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാന്‍ എംപിമാര്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പാര്‍ട്ടിക്ക് അധ്യക്ഷനുണ്ടോ എന്നു ചോദിച്ചു ബിജെപി അംഗങ്ങള്‍ കളിയാക്കുകയാണെന്ന് എംപിമാര്‍ പറഞ്ഞപ്പോള്‍ ബിജെപിയെ നേരിടാനുള്ള പോരാട്ടത്തില്‍ താന്‍ മുന്‍നിരയിലുണ്ടാവുമെന്നു രാഹുല്‍ മറുപടി നല്കി.
തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ സമിതിയെ വയ്ക്കാമെന്ന് എംപിമാരില്‍ ചിലര്‍ പറഞ്ഞപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ – ‘മുന്‍പ് എത്രയോ സമിതികള്‍ വന്നു; തോല്‍വിയുടെ ഉത്തരവാദിത്തം ആരുടെ മേലും ചുമത്താതെയുള്ള റിപ്പോര്‍ട്ടുകളാണ് അവ സമര്‍പ്പിച്ചത്.


