ന്യൂഡല്‍ഹി: വി മുരളീധരന് കേന്ദ്രമന്ത്രിസഭയിലേക്ക്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ മുരളീധരന് സത്യപ്രതിജ്ഞയ്ക്കു ക്ഷണം ലഭിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. വൈകിട്ടു നാലരയ്ക്കു പ്രധാനമന്ത്രി നിയുക്ത മന്ത്രിമാര്‍ക്കായി നടത്തുന്ന ചായസല്‍ക്കാരത്തിലും മുരളീധരന് പങ്കെടുക്കും.ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനാണ് മുരളീധരന്.
കേരളത്തില്‍നിന്ന് മുരളീധരന്റെ പേരു മാത്രമാണ് കേന്ദ്രമന്ത്രിസഭയിലേക്ക് സ്ഥിരീകരിച്ചിട്ടുള്ളത്. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് ഇന്നു പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിയതോടെ അദ്ദേഹം മന്ത്രിസഭയില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ മന്ത്രിയാവാനല്ല ഡല്‍ഹിയില്‍ എത്തിയതെന്ന് കുമ്മനം തന്നെ പിന്നീട് വിശദീകരിച്ചു.
കഴിഞ്ഞ തവണ കേരളത്തെ പ്രതിനിധീകരിച്ച് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ എത്തിയിരുന്നു. ഇക്കുറി കണ്ണന്താനവും സുരേഷ് ഗോപി എന്നിവരടക്കം മന്ത്രി സഭാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നവരാണ്.