എൻഡിഎയിൽ പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് പി സി ജോർജ് എംഎൽഎ. മുന്നണിയുമായുള്ള ചർച്ചകൾക്കുശേഷം സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കും. ഷോൺ ജോർജിനെ ചെയർമാനാക്കി കേരള ജനപക്ഷം സെക്യുലർ എന്ന പേരിൽ പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായെന്നും പി സി ജോർജ് പറഞ്ഞു.
ജയസാധ്യത അവകാശപ്പെട്ടാണ് എൻഡിഎ പ്രവേശനത്തിന് ശേഷമെത്തുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ ജനപക്ഷം തീരുമാനിച്ചത് അദ്ദേഹം പറഞ്ഞു. നിലവിലുള്ള മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പുതിയ കമ്മറ്റികൾ ജൂണിനുള്ളിൽ തെരഞ്ഞെടുക്കുമെന്നും പിസി ജോർജ് അറിയിച്ചു. സീറ്റ് ലഭിച്ചാൽ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.