കിണറ്റില്‍ വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

കൊപ്പം വെട്ടിക്കാട് കരിമ്ബനക്കല്‍ രാമകൃഷ്ണന്റെ മകന് സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകന് സുരേന്ദ്രന് (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന് കൃഷ്ണന്‍കുട്ടിയാണ് (30) ചികിത്സയിലുള്ളത്.
തൃത്താല കൊപ്പത്ത് ഞയറാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം. സുരേഷിന്റെ വീട്ടിലെ കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
ആദ്യം കിണറ്റിലിറങ്ങിയ സുരേഷിന് ശ്വാസ തടസമുണ്ടായതോടെ ഇയാളെ രക്ഷിക്കാനാണ് അയല്‍വാസിയായ സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും ഇറങ്ങിയത്. ഒമ്ബതടി താഴ്ചയുള്ള കിണറിന്റെ താഴെയെത്തിയപ്പോള്‍ ഇവര്‍ക്കും ബോധക്ഷയമുണ്ടാവുകയായിരുന്നു.


