പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജ് പൂർണ സജ്ജമാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. വിഷയത്തിൽ ഉന്നതതല യോഗം വിളിക്കും. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏക പട്ടികജാതി മെഡിക്കൽ കോളജായ പാലക്കാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ചെയ്തിരുന്നു.
ജില്ലാ ആശുപത്രിയിൽ വരുന്ന രോഗികളെ പാലക്കാട് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളെ ജില്ലാ ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നത്. ഒരു സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പോ , മോർച്ചറിയോ, പാലക്കാട് ഗവൺമെന്റെ മെഡിക്കൽ കോളജിലില്ല. അഞ്ച് ബാച്ച് എംബിബിഎസ് വിദ്യാർഥികൾ പഠിച്ചിറങ്ങിയ സ്ഥാപനമാണിത്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറിയില്ല. മോർച്ചറിയില്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടക്കാറില്ല. ബ്ലഡ് ബാങ്കോ , എംആർഐ, സിടി സ്കാനിങ് സൗകര്യങ്ങളോയില്ല. ഞെഞ്ചു വേദനയായി വന്നാൽ പരിശോധിക്കാൻ ഒരു കാർഡിയോളജിസ്റ്റ് പോലുമില്ല.


