കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. വിജിലൻസ് എഫ്ഐആർ ഇടാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഈ വാദം തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
കേസിൽ സർക്കാർ ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വാദം പരിഗണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.ഇതോടെ സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരമുള്ള വിജിലൻസ് അന്വേഷണത്തിന് തടസ്സമില്ല.
