മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആസാദ് റോഡിൽ താമസിക്കുന്ന ചെറുകപ്പിള്ളിൽ പരേതനായ മുഹമ്മദിന്റെ മകൻ സി.എം. മുസ്തഫ ഹാജി (മുത്തു സാർ – 78) നിര്യാതനായി. ദസൂഖി ജുമാ മസ്ജിദ് ജമാഅത്തിന്റെ സ്ഥാപക പ്രസിഡന്റ്, SafeCare Technologies ചെയർമാൻ, KMLPS സ്കൂളിന്റെ സ്ഥാപകൻ, റിട്ടയേർഡ് കാർഷിക ഉദ്യോഗസ്ഥൻ, ഗവൺമെന്റ് കോൺട്രാക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11:30ന് ദസൂഖി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: മംഗലത്ത് കോട്ടുപ്പിള്ളയിൽ ഖദീജ മുസ്തഫ. സഹോദരങ്ങൾ: പരേതനായ ഉമ്മർ, പരേതനായ മൈതീൻ, പരേതനായ കൊച്ചമ്മദ്, റിട്ട. AEO മക്കാർ കുഞ്ഞ്, അലീമ കണ്ണപ്പിള്ളിയിൽ.

