മൂവാറ്റുപുഴ: ഇരു വൃക്കകളും പൂർണമായി തകരാറിലായി ചികിത്സയിൽ കഴിയുന്ന മുളവൂർ ഒഴുപാറ പുത്തൻപുരയിൽ ജാസ്മിൻ ജോഷിക്ക് ജീവൻ നിലനിർത്താൻ ഉദാരമതികളുടെ കരുതൽ തേടുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തരമായി വേണം. ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ താങ്ങാനാവാതെ കുടുംബം നിസ്സഹായരായി.
ദുരിതം ഇരട്ടിച്ചു
സർക്കാർ പ്രോജക്ട് വർക്കുകൾ കരാറെടുത്ത് കിടപ്പുരോഗികളായ മാതാപിതാക്കളെയും നോക്കി ജീവിച്ചിരുന്നതാണ് ജോഷി ചാക്കോയുടെ കുടുംബം. എന്നാൽ പക്ഷാഘാതം വന്ന് ജോഷി ചാക്കോയും കിടപ്പിലായി. പിന്നാലെ ഭാര്യ ജാസ്മിൻ ജോഷിയുടെ ഇരു വൃക്കകളും തകരാറിലായി. ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നു. സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചെലവായി.
മുളവൂർ പൊന്നിരിക്കപ്പറമ്പിൽ സെൻ്റ് മേരിസ് യാക്കോബായ പള്ളിയുടെ സ്ഥലത്ത് സൺഡേ സ്കൂൾ ഡിസ്ട്രിക്ട് കമ്മിറ്റി പണിതു നൽകിയ താമസാവകാശം മാത്രമുള്ള കെട്ടിടത്തിലാണ് വരുമാനമില്ലാത്ത ഈ കുടുംബം കഴിയുന്നത്. മാതാപിതാക്കളുടെ മരണശേഷം മക്കളില്ലാത്ത ദമ്പതികൾ തീർത്തും ഒറ്റപ്പെട്ടു.
ചികിത്സാസഹായ സമിതി
സാമ്പത്തികവും മാനസികവുമായി തകർന്ന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട്ടുകാർ ചേർന്ന് ‘ജാസ്മിൻ ജോഷി ചികിത്സാസഹായ സമിതി’ രൂപീകരിച്ചു. വൃക്ക മാറ്റിവെക്കലിനും തുടർചികിത്സയ്ക്കുമായി ലക്ഷക്കണക്കിന് രൂപ വേണം. നിങ്ങളുടെ ചെറിയ സഹായം പോലും ഒരു ജീവൻ രക്ഷിക്കും.
സഹായിക്കാൻ, അക്കൗണ്ട് വിവരങ്ങൾ
JOSHY CHACKO
Ozhuparaputhenpurayil
Canara Bank, TB Junction, Muvattupuzha
A/c No: 110240596561
IFSC: CNRB0000714


