മുവാറ്റുപുഴ : കേരളത്തെ കൈപിടിച്ചുയർത്തുന്ന യുഡിഎഫ് സർക്കാരാണ് ഇനി ഭരണത്തിൽ വരുന്നതെന്ന് ഫ്രാൻസിസ് ജോർജ് എംപി. യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ ആവോലി പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച
വലതുകാറ്റ് നിയമസഭയിലും ആവർത്തിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും വേണ്ടി എൽഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്നും എംപി കുറ്റപ്പെടുത്തി.
യുഡിഎഫ് മണ്ഡലം ചെയർമാൻ ജോർജ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. കെഎം സലിം, കെഎം അബ്ദുൾ മജീദ്, ജോസ് വള്ളമറ്റം, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സാബു ജോൺ, കെഎം ജോർജ്, ഒ.എം സുബൈർ, ഷൈസൻ പി മാങ്ങാഴ, മുഹമ്മദ്, ജോജി കുറുപ്പുമഠം, ഷെൽമി ജോൺസ്, ഫെമിന അലിയാർ, ഷെഫാൻ വി.എസ്, ജോർജ് മോനിപ്പിള്ളി, ജോസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
പുളിക്കായത് കടവിൽ നിന്നും ആരംഭിച്ച പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് ഓരോ പോയിന്റിലും ലഭിച്ചത്. എലീവിച്ചിറ കുന്ന്, നടുക്കര ഗ്രോട്ടോ, അറക്കപ്പീടിക, അടുപറമ്പ്, ആനിക്കാട്, ചെങ്ങറക്കോളനി, കോട്ടപ്പുറം, കാട്ടുകണ്ടം കവല, നെല്ലിപ്പള്ളി, അടൂപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഹോസ്റ്റൽ പടിയിൽ പര്യടനം സമാപിച്ചു.
മഞ്ഞള്ളൂരിലെ പര്യടന പരിപാടി യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ജോർജ്ജ് ഉദ്ഘാടനം ചെയ്തു.


