തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജൂലൈ ആദ്യവാരം ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവത്തിൽ മ്യഗശാല അധിക്യതര്‍ക്ക് ഗുരുതര വീഴ്ച. ആക്രമണത്തിന് ഇരയായ ജീവനക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് സ്കൂട്ടറിൽ. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്നും മറ്റൊരു താത്ക്കാലിക ജീവനക്കാരന് ഷിബുവിന്റെ ആക്ടീവയിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവരം പുറത്തറിയാതിരിക്കാന്‍ മ്യഗശാല അധിക്യതരുടെ ശ്രമം നടത്തിയതും അന്വേഷണത്തിൽ മനസ്സിലായി. ആശുപത്രിയുടെ രേഖയില്‍ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തിന് ഇരയായ ആള് ചികിത്സ തേടിയ വിവരം ലഭിച്ചത്.
എസ് അജിതന് സാരമായി പരിക്കേറ്റത്. ഇറച്ചി നല്കാന് കൂട്ടിന് സമീപത്ത് എത്തിയപ്പോഴാണ് കമ്പികള്‍ക്കിടയിലൂടെ ആക്രമണം ഉണ്ടായത്.സാരംഗി എന്ന പുള്ളിപ്പുലിയാണ് ആക്രമണം നടത്തിയത്. വലതുകൈക്ക് നേര്‍ക്കായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം.


