തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ ഭരണഘടനപരമായ ബാധ്യത സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നം സര്‍ക്കാരിന്റെ മുന്നില്‍ ഇല്ല.
ദര്ശനതിനായി മനീതി സംഘടന മുഖ്യമന്ത്രിയെ സമീപിച്ചോ എന്ന അറിയില്ല എന്നും കടകംപള്ളി പറഞ്ഞു. അതേസമയം, സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്കാന് ആകാത്തവരാണ് വനിതാ മതില് കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതില് എന്ന വര്‍ഗീയ മതില് കെട്ടാന്‍ സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്ത് യോഗങ്ങള്‍ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതില് യോഗങ്ങള്‍ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകള്‍ കെട്ടി കിടക്കുമ്പോഴാണ് ഇങ്ങനെ യോഗങ്ങള്‍ ചേരുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎം സൈബര്‍ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


