ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ തുടരുന്നു.
സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥിനികൾ. തെരച്ചിലിനായി എൻഡിആഐർഎഫിന്റെ 30 അംഗ സംഘവും ഫയർ ഫോഴ്സിന്റെ അഞ്ച് യുണീറ്റുമുണ്ട്. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും വിലക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു.സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സൈക്കോളജി ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും. ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർത്ഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്.


