നീറ്റ് പരിക്ഷ ക്രമക്കേട് ; ചോദ്യ പേപ്പർ പ്രതികാത്മകമായി ലേലം വിളിച്ചു വിൽപ്പന നടത്തി കോൺഗ്രസ്
മുവാറ്റുപുഴ : നീറ്റ് പരിക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. ചോദ്യ പേപ്പറുകൾ പ്രതികാത്മകമായി ലേലം വിളിച്ചു വിൽപ്പന നടത്തിയാണ് മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചത്.
വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നൽകണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. കഴിഞ്ഞ 7 വർഷം കൊണ്ട് 70 ഓളം പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർന്നത് സർക്കാർ ഗൗരവത്തോടെ കാണണം.
ചോദ്യപേപ്പര്‍ ചോര്‍ച്ച, കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കല് തുടങ്ങി നിരവധി ക്രമക്കേടുകള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നത് കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തതും ദുരൂഹമാണെന്ന് എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം സലിം, നഗരസഭ ചെയർമാൻ പി.പി എൽദോസ്, ഡിസിസി ജനറൽ സെക്രട്ടറി ഉല്ലാസ് തോമസ്, കെ.പി ജോയി, മണ്ഡലം പ്രസിഡന്റുമാരായ കെ.എം അബ്ദുൾ സലാം, ജോളി പി.പി, ജോളിമോൻ ചൂണ്ടയിൽ, പി.എം അബുബക്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോ കെ ചെറിയാൻ, ഒ.പി ബേബി, എബി പൊങ്ങണത്തിൽ, കെ ഭദ്രപ്രസാദ്, മിനി എൽദോ, സാറാമ്മ ജോൺ, ആൽബിൻ യാക്കോബ്, മാഹിൻ അബുബക്കർ, ജെറിൻ ജേക്കബ് പോൾ, പഞ്ചായത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ്റുമാരായ കെ.ഒ ജോർജ്, പി.കെ മനോജ്, സാബു പി വാഴയിൽ, വി.വി ജോസ്, എസ് മജീദ്, ഹിപ്സൺ എബ്രഹാം, വി.ടി പൈലി, അരുൺ വർഗീസ്, സജി ടി ജേക്കബ്, നൗഷാദ് മായിക്കനാടൻ, ചിന്നമ്മ വർഗീസ്, അജി പി.എസ്, റിയാദ് വി.എം, ടി.എം എൽദോ, രതീഷ് ചെങ്ങാലിമറ്റം, അമൽ ബാബു, ജോളി മണ്ണൂർ, അനിൽ പി.എ, ജയദേവൻ കെ.കെ, പി.വി സാജു, അലി പി.പി, മുഹമ്മദ് ചെറുകപ്പിള്ളി, എബി പോൾ, റിയാസ് താമരപ്പിള്ളി, എം.സി വിനയൻ, കബീർ പൂക്കടശേരി, എൽദോസ് പി പോൾ, സുബൈർ കെ.കെ, അജി സാജു, ബിന്ദു ജോർജ്, രജിത സുധാകരൻ, ഡേവിഡ് ചെറിയാൻ, ജോയി കൊപ്പുഴ, റെജി കുര്യൻ, കെ.വി കമാലുദ്ധീൻ, സി.വി ജോയി, സാജു കുന്നപ്പിള്ളി, നിഷാദ് കെ മുഹമ്മദ്, സനിൽ സജി, അനീഷ് പി. എച്ച് എന്നിവർ നേതൃത്വം നൽകി.


