തിരുവനന്തപുരം: മൂന്നാറില്‍ അതിക്രമങ്ങള്‍ നടത്തുന്ന കാട്ടാന പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.
പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ മാത്രമെ മയക്കുവെടി വെക്കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി കടകള്‍ തകർത്തു. ആന നിലവില്‍ തെന്മല എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനം വകുപ്പ് പറയുന്നത്. പ്രദേശവാസികള്‍ക്ക് അധികൃതർ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
വനങ്ങളില്‍ നിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. ആക്രമണങ്ങള്‍ വർധിച്ചതോടെയാണ് അരിക്കൊമ്ബനെ ചിന്നക്കനാല്‍ മേഖലയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടി മാറ്റിത്.
അരിക്കൊമ്ബന് ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനുള്ള വഴികള്‍ നോക്കുകയാണ്. മറ്റു മാർഗങ്ങളില്ലെങ്കില്‍ അരിക്കൊമ്ബനെ പിടികൂടിയതു പോലെ പടയപ്പയേയും പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്നും മന്ത്രി പറഞ്ഞു.


