മൂവാറ്റുപുഴ:എല്‍ ഡി എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ശനിയാഴ്ച. കണ്വെന്ഷന് സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ.ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കണ്വെന്ഷന് ശനിയാഴ്ച വൈകിട്ട് 4.30ന് മൂവാറ്റുപുഴ മനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ കണ്വന്ഷന് ആരംഭം കുറിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന, ജില്ല നേതാക്കള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.അരുണ്‍ അറിയിച്ചു.


