തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം അത്രയ്ക്ക് പോരെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാ ലോജിക്കിന് കരിമണല്‍ കര്‍ത്തയുടെ കമ്പനിയുമായി ഇടപാടുള്ള കാര്യം തനിക്കറിയാം. കര്‍ത്ത തന്നോട് പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ സേവനം നല്‍കുന്നുണ്ട് എന്നാണ് കര്‍ത്ത തന്നോട് പറഞ്ഞത്.
പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് ഈ സര്‍ക്കാരിന്റെ നേട്ടമെന്നും വെള്ളാപ്പള്ളി ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്ക്ക് ഉയരുന്നില്ല. ഒരു ചുക്കും ചെയ്യാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മാന്യനായിരുന്നു.
കിറ്റും പെന്‍ഷനും കാരണമാണ് പിണറായി സര്‍ക്കാരിനെ വീണ്ടും ജനങ്ങള്‍ വിജയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ പെന്ഷന് കൊടുക്കാന്‍ പോലും സര്‍ക്കാരിന്റെ കൈയില്‍ പണമില്ല.മുഖ്യമന്ത്രിയുടെ മകള്‍ തെറ്റ് ചെയ്തിട്ടുണ്ടൊയെന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.