മൂവാറ്റുപുഴ : നിര്‍മല ജൂനിയര്‍ സ്കൂള്‍ വാര്‍ഷികവും സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്നു. സമാപന സമ്മേളനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ സി.റ്റി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു .കോതമംഗലം രൂപതാദ്ധ്യക്ഷന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു .
റവ.മോണ്‍. ജോസ് കരിവേലിക്കല് അനുഗ്രഹപ്രഭാഷണം നടത്തി . ചലച്ചിത്രതാരം വിന്‍സി അലോഷ്യസ് സുവര്‍ണ്ണ ജൂബിലി സ്മരണിക പ്രകാശനം നിർവഹിച്ചു . ചടങ്ങില്‍ റവ. സിസ്റ്റര്‍ ജെസ്സി ട്രീസ, . സിസ്റ്റര്‍ ലൂസി മാത്യു എന്നിവരെ രൂപതാധ്യക്ഷന്‍ ആദരിച്ചു . ഡീന്‍ കുര്യാക്കോസ് എം.പി., മാത്യു കുഴല്നാടന് എംഎല്‍എ, പൂര്‍വ്വവിദ്യാര്‍ത്ഥി അനൂപ് ജേക്കബ് എംഎല്‍എ, ഹോളി മാഗി ഫൊറോന പള്ളി വികാരി . ഫാ കുര്യാക്കോസ് കൊടകല്ലില്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ജോസ് കുര്യക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു, നിര്‍മ്മല എച്ച്.എസ്.എസ് മൂന് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വടക്കേല്‍, സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മെര്ളിന്,മുന്‍ സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ ജോവിയറ്റ്, മുന്‍ ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റര്‍ ജോര്‍ജിയ, അലുമിനി അസോസിയേഷന് പ്രസിഡന്റ് എന്‍. രാജേഷ്, ഗോള്‍ഡന്‍ ജൂബിലി കമ്മറ്റി ജനറല്‍ കണ്‍വിനര്‍ തോമസ് പാറക്കല്‍ ,സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ലൂസി മാത്യു ,എന്നിവർ പ്രസംഗിച്ചു .
പൂർവ്വവിദ്യാർത്ഥി ഡോ.കലാ ബേബി തോട്ടം നൃത്തം അവതരിപ്പിച്ചു വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടി.