മൂവാറ്റുപുഴ: മുറിക്കാടന് ആലി അവറാന് ഫാമിലി ട്രസ്റ്റിന്റെ രണ്ടാമത് കുടുംബ സംഗമവും മഹത് വ്യക്തിത്വങ്ങളെ ആദരിക്കലും അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പായിപ്രയില്‍ റിട്ട ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുടുംബ ട്രസ്റ്റ് ചെയര്മാന് എം. എ. മുഹമ്മദ് മേനാമറ്റം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറര്‍ പി.എ കബീര്‍ പടിപ്പുരപ്പാട്ട് സ്വാഗതവും സെക്രട്ടറി ടി. എം മുഹമ്മദ് തച്ചേത്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡും മുതിര്‍ന്ന കുടുംബാംഗങ്ങളെ ആദരിക്കലും നടത്തി. ചടങ്ങില്‍ ആതുരസേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡ് ലഭിച്ച ഡോക്ടര്‍ സബൈന്‍ ശിവദാസനും സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് വി പി ആര് കര്‍ത്ത വടക്കുംഞ്ചേരി അകത്തൂട്ടിനും കുടുംബ ട്രസ്റ്റിന്റെ സ്നേഹോപഹാരം റിട്ട. ജസ്റ്റിസ്. ബി. കെമാല്‍ പാഷ കൈമാറി.
ചടങ്ങില്‍ മുറിക്കാടന്സ് അക്കാദമിക് അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്മാന് പി എം ഇസ്മായിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി കലാപരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡും നല്കി. ചടങ്ങില്‍ മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ഇ. സുനിത, മുന്‍ എം.എല്‍. എമാരായ എല്‍ദോ എബ്രഹാം, ജോണി നെല്ലൂര്‍, പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പി.കെ ഹമീദ് ഹാജി, പായിപ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരന്, സക്കീര്‍ ഹുസൈന്, വിവിധ നേതാക്കളായ കെ..പി രാമചന്ദ്രന്, ശ്രീകാന്ത് കെ.കെ, മുരളി അകത്തൂട്ട്, ഇബി. ജലാല്‍ എഴുത്താനിക്കാട്ട്, കൊച്ചുണ്ണി മാത്തുംകാട്ടില്‍, അഡ്വ. എല്‍ദോസ് പി. പോള്‍ കുടുംബ ട്രസ്റ്റ് ഭാരവാഹികളായ അബ്ദുറഹ്മാന്, എം. കെ നൗഷാദ് മുറിക്കാടന്, സിദ്ദീഖ് മുറിക്കാടന്, സക്കീര്‍ മുറിക്കാടന്, എം.പി ബാവ മുറിക്കാടന്, നജീബ് തച്ചേത്ത്, ഷബീര്‍ തച്ചേത്ത്, യൂത്ത് വിംഗ് ട്രഷറര്‍ സഹീര്‍ മേനാമറ്റം, ജലാല്‍ മേയ്ക്കക്കുടി, റിയാസ് പി.പി തുടങ്ങിയവര്‍ സംബന്ധിച്ചു. 290 ഓളം വീടുകളില്‍ നിന്നായി 1300 ഓളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളുടെ കലാമത്സരങ്ങളും അരങ്ങേറി.


