മുവാറ്റുപുഴ : പുതിയ പുനസംഘടനയോടെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതുജീവൻ ലഭിച്ചതായി മാത്യു കുഴൽ നാടൻ എം എൽ എ. പറഞ്ഞു. കോൺഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റായി പി എം ഷാൻ പ്ലാക്കുടി ചുമതല ഏറ്റ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പായിപ്രയിലെ കോൺഗ്രസ് പ്രവർത്തകർ ഏത് പ്രതിസന്ധിയിലും നാടിന് മാതൃകയാണന്നും എം എൽ എ പറഞ്ഞു. കെ.വൈ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡൻ്റ് കെ.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു
പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ,കെപിസിസി അംഗം എ മുഹമ്മദ് ബഷീർ, ഡി സി സി വൈസ് പ്രസിഡന്റ് കെ എം പരീത്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, യുഡിഎഫ് ചെയർമാൻ കെ എം സലീം,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി എ ബഷീർ, സലീം ഹാജി,പി എം എലിയാസ് , മുഹമ്മദ് റഫീക്ക്, കെപി ജോയി,എബ്രഹാം ത്യക്കളത്തൂർ,റീന സജി,എൽദോസ് പി പോൾ, പി എ അനിൽ , എം.സി. വിനയൻ, സാലിഹ് സി കെ, സജി പായിക്കാട്ട്, പി എ കബീർ, ഷാഫി മുതിരക്കലയിൽ, വി.ഇ നസാർ, നൗഷാദ് എല്ലുമല, എം പി ഇബ്രാഹിം, പായിപ്ര കൃഷ്ണൻ, ഷാനവാസ് പറമ്പിൽ, അഫ്സൽ വിളക്കത്ത്, സഹീർ മേനാമറ്റം തുടങ്ങിയവർ സംസരിച്ചു


