മുവാറ്റുപുഴ: സിപിഎം മുവാറ്റുപുഴ ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരന്റെ മാതാവും കല്ലൂർക്കാട് മങ്കുത്തേൽ (കോട്ടയ്ക്ക്പുറത്ത് ) പരേതനായ രാമന്റെ ഭാര്യയുമായ തങ്കമ്മ (83) നിര്യാതയായി.
സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 11ന് കല്ലൂർക്കാട് കോട്ടക്കവലയിലെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: പരേതയായ അമ്മിണി, മല്ലിക, കൗസല്യ, പരേതനായ രാജൻ, പരേതനായ സുകുമാരൻ, വിശ്വനാഥൻ, ഷിബു, ഷിജി. മരുമക്കൾ: ശ്രീധരൻ, ഗോപാലൻ, തങ്ക, അംബിക, പ്രേമലത, പരേതയായ ഷീല, മായ, ബിനു.

