മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത് .പായിപ്രസാദേശിയില് നിന്നും ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നും വിജിലന്‍സ് സംഘം പിടികൂടിയത്. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ബാബുക്കുട്ടന്റ നേതൃത്വത്തിലുള്ള സംഘമാണ് ഓവര്‍സിയറെ പിടികൂടിയത്.
ഇതിനു മുന്‍പും ഇതേ ആളില്‍ നിന്നും ഓവര്‍സിയര്‍ രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു. പായിപ്ര സ്വദേശിക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആണ് കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് എസ്.പി മഹേന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന് നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സി ഐ മാരായ മനു, സാജു ജോര്‍ജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാര്‍, സാജു ജോര്‍ജ്, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരന്‍, പ്രവീണ്‍, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവന്, ബിജുമോന്, പ്രജിത്ത്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടത്തിയത്.


