മൂവാറ്റുപുഴ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭയിലും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തി പായിപ്ര ഗ്രാമ പഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ പി എം അസീസ് നിര്‍വഹിച്ചു. 40000 മത്സ്യ കുഞ്ഞുങ്ങളെയാണ് വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്തത് പ്രൊജക്റ്റ് കോഡിനേറ്റര്‍ സിബി ടി ബേബി പ്രമോട്ടര്‍മാരായ ഷിബി ഐസക്, ആനി സോണിയ ബിന്ദു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

