തിരുവനന്തപുരം: കെ മുരളീധരനും എം കെ രാഘവനും എതിരായ അച്ചടക്ക നടപടി പാടില്ലന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ മുരളീധരന് ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസനും പ്രതികരിച്ചു.
കെ മുരളീധരനെയും എം കെ രാഘവനെയും പിന്തുണച്ച് എ, ഐ ഗ്രൂപ്പുകളും മുന്നോട്ടുവന്നു. അച്ചടക്ക നടപടി ഉചിതമല്ലെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാന്‍ മാത്രമുള്ള അച്ചടക്ക ലംഘനം നടന്നിട്ടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വിലയിരുത്തല്‍.
താന്‍ പ്രസിഡന്റ് ആയിരിക്കെ മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതായിരുന്നു ചെയ്യേണ്ടീരുന്നത്’, ഹസന് അഭിപ്രായപ്പെട്ടു. എഐസിസി അംഗങ്ങളില്‍ നിന്ന് കെപിസിസി വിശദീകരണം തേടാറില്ലെന്നും ചെന്നിത്തല പറഞ്ഞു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലല്ലാതെ പരസ്യമായി പ്രതികരിച്ചുവെന്നാണ് എം കെ രാഘവനും കെ മുരളീധരനുമെതിരായ വിമര്‍ശനം.