വര്‍ഷ കാലത്തും കുടിവെള്ളക്ഷാമം രൂക്ഷമായ രണ്ടാര്ക്കരകാര്ക്ക്ആശ്വാസമായി കിഴക്കേക്കര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി.മൂവാറ്റുപുഴ നഗരസഭ 61 ലക്ഷം രൂപയും ഡീന്‍ കുര്യാക്കോസ് എം.പി.യുടെ പ്രാദേശീകവികസന ഫണ്ടില്‍ നിന്ന് 18 ലക്ഷവും ചിലവഴിച്ചാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന് പദ്ധതി നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു മാത്യു കുഴല്നാടന് എം.എല്‍.എ.,സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, പി.എം. അബ്ദുള്‍ സലാം, ഫാ. സാജു കീപ്പനശേരി, കൗണ്‍സിലര്‍മാരായ ജോളി മണ്ണൂര്‍, ബിന്ദു ജയന്, ജോയിസ് മേരി ആന്റണി, കെ.കെ. സുബൈര്‍, അമല്‍ ബാബു, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എം. അബ്ദുള്‍ മജീദ്, കെ.എം. പരീത്, ഹിബ്സണ്‍ എബ്രഹാം, റഫീഖ് പൂക്കടശേരി, മുഹമ്മദ് റിസ്വാന്, ഉമ്മര്‍ മുണ്ടാട്ട് എന്നിവര്‍ പ്രസംഗിച്ചു.

