കോതമംഗലം : ആദിവാസി മേഘലയുടെ. വികസനത്തിന് കുടുതല്‍ പദ്ധതികള്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കുട്ടമ്പുഴ പഞ്ചായത്ത് തല പാരമ്പര്യ ഗോത്ര കലാ പ്രദര്‍ശന വിപണന മേള ഊരാട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇതിനായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുമെന്നും അദ്ധേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ദാനി മുഖ്യപ്രഭാക്ഷണ നടത്തി.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സിബി കെ. എ. മിനി മനോഹരന് ,ഇ.സി. റോയി പഞ്ചായത്ത് അംഗങ്ങളായ രേഖ രാജു ,എല്‍ദോസ് ബേബി, സനൂപ് കെ.എസ്. ഗോപി ബദറന്, മേരി കുര്യാക്കോസ്,ആലീസ് സിബി, ഡെയ്സി ജോയി, സല്‍മ പരീത്, ബിജു, ബിനീഷ് നാരായണന് ,ജോഷി പൊട്ടയ്ക്കല്‍, ഷീല രാജീവ്, ആസുത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സിജെ എല്‍ദോസ്, ഇടമലയാര്‍ ടി.ഇ.ഒ രാജീവ് എന്നിവര്‍ സംസാരിച്ചു.
പട്ടികവര്‍ഗ്ഗക്കാര്‍ പരമ്പരാഗതമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ അന്യംനിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് കുട്ടമ്പുഴ പഞ്ചായത്ത് തല പാരമ്പര്യ ഗോത്ര കലാ പ്രദര്‍ശന വിപണന മേള ഊരാട്ടം നടത്തുന്നത്. മേളയോടനുബന്ധിച്ച് വിവിധ ആദിവാസി മരുന്നുകള്‍ , കൊട്ടകള്‍, ദക്ഷ്യവസ്തുക്കള് എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നുണ്ട്. വിവിധ ആദിവാസി ഊരുകളുടെ നേത്യത്വത്തില്‍ കോല്‍ക്കളി , കൂത്ത്, കുമ്മിയടി എന്നീ കലാരൂപങ്ങള്‍ ഇന്നലെ ശ്രനി) അരങ്ങേറി.
ഞായറാഴ്ച വൈകിട്ട് 3.30 ന് സമാപന സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ടി ഡി ഒ അനില്‍ ഭാസ്കരന് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന് , സെക്രട്ടറി ബിനു എസ് ഐ എന്നിവര്‍ സംസാരിക്കും
കോല്‍ക്കളി ,കോമാളിക്കൂത്ത്, കമ്മിയടി , ആശപ്പാട്ട്, കുഞ്ചിവണ്ട് , കേനിഞ്ചി കമ്മിയടി, എന്നിവയും നടക്കും.


