കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പരസ്യ പ്രഖ്യാപനം.
”ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ല”- അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്ഐ) മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്കു പകരമായി നേതാക്കളുടെ വസ്തുവകകള്‍ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


