ഇലന്തൂര്‍ നരബലിക്ക് പിന്നാലെയാണ് സംസ്ഥാനത്തെ തിരോധാന കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവി ഉത്തരവിടുന്നത്. അങ്ങനെയാണ് 2011 ല്‍ കാണാതായ ദിവ്യയുടേ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തുന്നതും.
2011 ല്‍ ദിവ്യയെ കാണാതായ സമയത്ത് തന്നെ ലോക്കല്‍ പൊലീസ് മാഹീനെയും മാഹീന്റെ പിതാവിനെയും മറ്റും ചോദ്യം ചെയ്തിരുന്നു. അന്നെല്ലാം കൃത്യമായ കള്ളക്കഥ പൊലീസിനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മാഹിന്‍ സാധിച്ചു. താന്‍ ഭാര്യേയും കൂട്ടി വേളാങ്കണ്ണിയില്‍ പോയെന്നും, അവിടെ സുഹൃത്തിന്റെ ഫ്ളാറ്റിലാണ് താമസിച്ചതെന്നും എന്നാല്‍ താന്‍ മടങ്ങിയിട്ടും ദിവ്യ ഒപ്പം വരാന്‍ തയാറായില്ലെന്നുമാണ് അന്ന് പൊലീസിനോട് പറഞ്ഞത്. ‘ഞാനും ദിവ്യയും വിവാഹിതരാണ്. ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിടണം’ -ഇങ്ങനെയാണ് മാഹിന്‍ അന്ന് പറഞ്ഞത്.
വേളാങ്കണ്ണിയിലാണ് മാഹിന്‍ ദിവ്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മാഹിന്‍ നിലവില്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മാഹിനും രണ്ടാം ഭാര്യ റുഖിയയും പൊലീസ് കസ്റ്റഡിയിലാണ്.


