മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ബിഎംഎസ് മൂവാറ്റുപുഴ മേഖല കണ്വെന്ഷന് മേഖലാ പ്രസിഡന്റ് എ വി അജീഷിന്റെ അധ്യക്ഷതയില്‍ കൂടി. ജില്ലാ പ്രസിഡന്റ് കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മൂവാറ്റുപുഴ ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാനായിട്ട് മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണികള്‍ തീര്‍ത്തും പുതിയ ബൈപ്പാസുകള്‍ നിര്‍മ്മിച്ചും ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
പുതിയ മേഖല ഭാരവാഹികളെ ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച് വിനോദ് പ്രഖ്യാപിച്ചു. മേഖലാ ട്രഷറര്‍ മനീഷ് കാരിമറ്റം, ദീപു കെപി, സിനി സാബു, കെഎസ്ടിഇ എസ് മുവാറ്റുപുഴ കെഎസ്ആര്‍റ്റിസി യൂണിറ്റ് പ്രസിഡന്റ് സനില്‍കുമാര്‍ പിസി, കെവിഎം എസ് എറണാകുളം ജില്ലാ ട്രഷറര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ മേഖലയുടെ പുതിയ ഭാരവാഹികള്‍ -പ്രസിഡന്റ് എ വി അജീഷ്, സെക്രട്ടറി – അനുരാജ് പായിപ്ര, ട്രഷറര്‍ – മനീഷ് കാരിമറ്റം, വൈസ് പ്രസിഡന്റ്മാര്‍ വിമല്‍ കുമാര്‍, ദീപജ്, ടിപി എല്‍ദോസ് ജോയിന്റ് സെക്രട്ടറിമാര്‍ സിനി സാബു, ദീപു കെപി, പ്രജീഷ്, അനീഷ് എ ശശി എന്നിവര്‍ അടുത്ത മൂന്ന് വര്‍ഷം ബിഎംഎസ് മുവാറ്റുപുഴ മേഖലയെ നയിക്കും.


