കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സെനറ്റ് യോഗത്തില്‍ ഇടത് അംഗങ്ങള്‍ വിട്ടു നിന്നതോടെ യോഗത്തില്‍ ക്വാറം തികഞ്ഞില്ല. യോഗം നിയമ വിരുദ്ധമാണെന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ നിലപാട്. ഇതോടെ നിര്‍ണ്ണായക സെനറ്റ് യോഗം ഫോറം തികയാതെ പിരിഞ്ഞു.
വി.സി അടക്കം 13 അംഗങ്ങള്‍ മാത്രമാണ് യോഗത്തിനെതിയത്. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്. ഭരണപക്ഷ അംഗങ്ങള്‍ പൂര്‍ണമായി വിട്ടുനിന്നു. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിന് ശേഷം സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
അതേസമയം, സെനറ്റ് പ്രതിനിധിയെ നല്കിയില്ലെങ്കിലും വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം. സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടുന്നതിനെക്കുറിച്ചും രാജ്ഭവന് ആലോചിക്കുന്നുണ്ട്. ഈ മാസം 24നാണ് നിലവിലെ വൈസ് ചാന്‍സിലര്‍ വി പി മഹാദേവന് പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.


