കോഴിക്കോട് ക്ഷേത്രത്തിൽ കവർച്ച. കോഴിക്കോട് വടകരയിലാണ് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടന്നത്. ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ലഹരിക്കും മയക്കുമരുന്നിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വടകരയിലും പരിശോധന ശക്തമാക്കി പൊലീസ്. വടകര പൊലീസും ഡോഗ് സ്ക്വാഡും സംയുക്തമായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
വടകര റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ‘ഡോക്സി’ എന്ന പൊലീസ് നായയും പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിലും ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്ന് വടകര പൊലീസ് അറിയിച്ചു.


