എറണാകുളം പിണര്‍മുണ്ടയില്‍ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു.
ഭാര്യയെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ ആണ് കാണപ്പെട്ടത്. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപതിയില്‍ വച്ച് പുലര്‍ച്ചെ ആണ് മരിച്ചത്.
വര്‍ഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.


