വയനാട്: നടവയലില്‍ ആദിവാസി വിദ്യാര്‍ഥികളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുട്ടികളെ മര്‍ദിച്ച അയല്‍വാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവത്തില്‍ കുട്ടികള്‍ക്കേറ്റത് ക്രൂരമായ മര്‍ദനമാണെന്നും വയനാട് ശിശു സംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷണര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് നടവയല്‍ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. ആറ് വയസ്സുള്ള ഒരു കുട്ടിയും ഏഴ് വയസുള്ള രണ്ട് കുട്ടികളും മര്‍ദനത്തിനിരയായി. ഇതില്‍ ഒരാള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്.
അടി കൊണ്ടപ്പോള്‍ തനിക്ക് എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു. ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയില്‍ കുട്ടികള്‍ക്ക് പുറത്തും കാലിനും പരിക്കേറ്റു. രാധാകൃഷ്ണന്റെ വയലില്‍ കളിക്കാനിറങ്ങി എന്നാരോപിച്ചായിരുന്നു ക്രൂര മര്‍ദനം. സംഭവം വിവാദമായതോടെയാണ് പ്രതി ഒളിവില്‍ പോയത്.


