ടി പി ചന്ദ്രശേഖരന്റ ഭാര്യ കെ കെ രമ എം.എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിന് പിന്തുണയുമായി എത്തി. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലം തല വാഹന പര്യട പ്രചരണ പരിപാടിയിലാണ് രമ യെത്തിയത്. പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം എല്‍ എ യാണ് രമ. കേരളത്തിലെ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാന്‍ എനിക്കൊപ്പം നാളെകളില്‍ ഉമയുമുണ്ടാവുമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു. വാഹന പര്യടനത്തിനിടയില്‍ മേല്‍ത്തറ കോളനിയില്‍ ഇറങ്ങി വോട്ടര്‍മാരെ വിടുകളില്‍ എത്തി നേരില്‍ കണ്ട് രമയും ഉമയും വോട്ട് അഭ്യര്‍ത്തിച്ചത് പ്രദേശവാസികള്‍ക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകള്‍ ഇരുവരും സന്ദര്‍ശിച്ചു. പ്രചരണത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുക്കുന്നുണ്ട്.