മുവാറ്റുപുഴ: മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി- കാളിയാര്‍ റോഡ് വികനത്തിനായി സ്ഥലം ഉടമള്‍ വിട്ടു നല്കിയ സ്ഥലത്തെ ടണ്‍ കണക്കിന് മണ്ണ് സ്വകാര്യ വ്യക്തികള്‍ അധികൃതരുടെ സമ്മതമില്ലാതെ മറിച്ചു വിറ്റു. പോത്താനിക്കാട് പഞ്ചായത്ത് അികൃതരുടെ പരാതിയെ തുടര്‍ന്ന് ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശത്തുമുള്ള സ്ഥല ഉടമകള്‍ റോഡിനായി വിട്ടു നല്കിയ സ്ഥലവും പുറം പോക്കു സ്ഥലവും അളന്നു തിരിച്ച് റോഡിനു വീതി കൂട്ടുന്നതിനായി നീക്കി തിരിച്ചിട്ടുള്ളതാണ്. ഈ സ്ഥലം റവന്യു അധികാരികളുടെയോ കെഎസ്ടിപിയുടെയോ പ്രവര്‍ത്തി കരാറേറ്റെടുത്തിട്ടുള്ള കോണ്‍ട്രാക്ടറുടെയോ അറിവും സമ്മതവും ഇല്ലാതെയാണ് ഏതാനും ആളുകള്‍ സംഘം ചേര്‍ന്ന് സ്വകാര്യ വ്യക്തികള്‍ക്ക് വില്പന നടത്തിയത്.
ഇത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുകയും അനധികൃതമായി ടണ്‍ കണക്കിന് മണ്ണ് എടുക്കുന്നതായി ബോധ്യം വന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസഫ് മുവാറ്റുപുഴ ആര്ഡിഓക്കും പോത്താനിക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെസിബിയും ടിപ്പറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം മണ്ണ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇനിയും മണ്ണെടുത്തു വില്പന നടത്താന്‍ സാധ്യതയുണ്ടെന്നും അടിയന്തിരമായി ഈ കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.


