ട്രാന്‍സ്ജെന്‍ഡറുകളുടെ കഥ പറഞ്ഞ് പുരസ്കാര പെരുമഴയില്‍ കുളിച്ചു നില്‍ക്കുകയാണ് മൂന്ന് എന്ന ഷോട്ട് ഫിലിം. റിലീസാകും മുന്‍പ് തന്നെ പുരസ്കാര വേദികളില്‍ വൈറലായി മാറിയിരിക്കുകയാണ് മൂന്ന്. ഒരു കൂട്ടം പ്രവാസി മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെ ആസ്പദമാക്കി മൂന്ന് ഒരുക്കിയത്. മത്സരിച്ച എല്ലാ വേദികളിലും പുരസ്കാരം പ്രഭയില്‍ മുങ്ങിയതോടെ മൂന്ന് ഇതിനോടകം തന്നെ വിമര്ശകര്ക്കിടയില് വൈറലായി മാറിയിട്ടുണ്ട്.
കുവൈറ്റിലുള്ള ഒരു സംഘം മലയാളി പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മൂന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളും, മാനസിക ബുദ്ധിമുട്ടുകളും പുറത്ത് എത്തിക്കു എന്ന ലക്ഷ്യത്തോടെയാണ് അനൂപ് വര്‍ഗീസ് എന്ന കോട്ടയം കടുവാക്കുളം സ്വദേശിയെ നായകനാക്കി ഷോട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ നിധിന് സുന്ദറാണ് ചിത്രത്തിന്റെ ക്യാമറയും, എഡിറ്റിംങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
തിരുവല്ല സ്വദേശി മനു രാമചന്ദ്രനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനു ജേക്കബും അഞ്ജു എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവല്ല കിഴക്കന്‍ മുത്തൂര്‍ സ്വദേശി ബിന്സണ് ചാക്കോ സംഗീത സംവിധാനം നിര്വഹിച്ചപ്പോള്, വസ്ത്രാലങ്കാരം പ്രീതി ഷിബുവും വരികള്‍ സജിത ഭാസ്കറും എഴുതി. ഡ്രീം ലൈഫ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രത്തിന് വേണ്ടി കാന്‍വാസ് ക്രിയേഷന്‍സാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അനൂപ് വര്‍ഗീസും, മനു രാമചന്ദ്രനുമാണ് മുഖ്യകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.


