വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളുകളിലേക്ക് എത്തുക. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിക്കും.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി സി.പി ജോൺ, ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം നടക്കും. 31 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിലേക്ക് എത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ട് ലക്ഷത്തോളം കുരുന്നുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ പഠന സമയ ക്രമീകരണം തന്നെ ഈ അധ്യയന വർഷവും തുടരും. പ്രവേശനോത്സവ ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയുമെടുക്കും.


