തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് എത്തിയാല്‍ തടയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കുമ്പോള്‍ ഏതെങ്കിലും ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത്. യുവതികളാരും ഇതുവരെ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

