വയനാട് കുറുക്കന്മൂലയില് ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തെരച്ചില്‍ നിര്‍ത്താനൊരുങ്ങി വനം വകുപ്പ്. പ്രദേശത്ത് സ്ഥാപിച്ച അഞ്ച് കൂടുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരമേഖല സി.സി.എഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളില്‍ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി.
ഉള്‍വനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാല്‍ 70 കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. കഴുത്തില്‍ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നല്കേണ്ടതിനാല് തെരച്ചില്‍ പൂര്‍ണമായി നിര്‍ത്തുന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.