വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സി.കെ അബ്ദുള്‍ നൂര്‍ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൂന്നാറില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് ആറ് മണിക്ക് വാരപ്പെട്ടി പഞ്ചായത്ത് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം മൈലൂര്‍ ജുമാ മസ്ജിദില്‍ എട്ട് മണിയോടെ ഖബറടക്കം നടത്തും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൈലൂര്‍ ഉള്‍പ്പെടുന്ന ആറാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് അബ്ദുള്‍ നൂര്‍ വിജയിച്ചത്.


